Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Headquarters In The Grip Of Gangsters

Idukki

ജി​ല്ലാ ആ​സ്ഥാ​നം ല​ഹ​രി-ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ൽ

ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ലെ ല​ഹ​രി-​ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​തോ​ണി യൂ​ണി​റ്റ് വ​നി​താ വിം​ഗ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​വേ​ദ​നം ന​ൽ​കി. ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ലും പ്ര​ത്യേ​കി​ച്ച് ചെ​റു​തോ​ണി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി-​ഗു​ണ്ടാ സം​ഘ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ല​ഹ​രി മാ​ഫി​യ​യെ അ​മ​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് വ​നി​താ വിം​ഗ് പ്ര​വ​ർ​ത്ത​ക​ർ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ചെ​റു​തോ​ണി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് കൗ​മാ​ര​ക്കാ​രും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ആ​ക്ര​മ​ണ​ങ്ങ​ളും അ​സാ​ന്മാ​ർ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭീ​ഷ​ണി​യും ന​ട​ത്തിവ​രി​ക​യാ​ണ്. ല​ഹ​രി സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അം​ഗ​ങ്ങ​ളി​ൽനി​ന്ന് ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് വ​നി​താ വിം​ഗ് ചെ​റു​തോ​ണി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ഗ്ന​സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന് പ​രാ​തി ന​ൽ​കി​യ​ത്. അ​ടു​ത്തി​ടെ മാം​സ വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​യെ സം​ഘം വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. സം​ഭ​വം പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്ക​യാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നു പു​റ​മേ ല​ഹ​രിസം​ഘാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ചെ​റു​തോ​ണി ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ഴി​യാ​ത്ര​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക, സ്ത്രീ​ക​ൾ​ക്കുനേ​രേ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഭീ​തി​യു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ക തു​ട​ങ്ങി​യ പ​രാ​തി​ക​ൾ നി​ര​ന്ത​രം ഉ​യ​രു​ന്ന​താ​യും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ർ​ക്കു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്ന വി​വി​ധ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ടൗ​ണി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗും മ​ഫ്തി പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വ​നി​താ വിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഷ​യം അ​ന്വേ​ഷി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് മേ​ധാ​വി, ഡി​വൈ​എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up